ഷക്കീലയുടെ ജീവിത കഥ പറയുന്ന സിനിമ ക്രിസ്തുമസിന് എത്തുന്നു; നായിക റിച്ച ഛദ്ദ

single-img
30 November 2020

ഒരുകാലത്ത് ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ താരമായിരുന്നു ഷക്കീലയുടെ ജീവിത കഥ സിനിമയായി ‘ഷക്കീല’ എന്ന പേരില്‍ ക്രിസ്തുമസ് റിലീസിന് തയ്യാറെടുക്കുന്നു. പ്രശസ്ത ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്.

ഈ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു. ചുവന്ന സാരിയില്‍ കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററില്‍ ഉള്ളത്.
ഇന്ദ്രജിത് ലങ്കേഷിന്റെ സംവിധാനത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.