കൊവിഡിനെതിരായ ആന്റിബോഡിയുമായി നവജാത ശിശു

single-img
30 November 2020

സിംഗപ്പൂരിൽ നജാഥ ശിശുവിന്റെ ശരീരത്തിൽ കൊവിഡിനെതിരായ ആന്‍റിബോഡി. ഗർഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ ശരീരത്തിൽ രൂപപ്പെട്ട ആൻഡിബോഡികൾ, ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്. 

ചൈനയിലും നേരത്തെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച ഗർഭിണിയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ലെന്നാണ് ലോകാരോഗ്യ സംഘനയുടെ നിലപാട്. ഇതിനിടെയാണ് ശരീരത്തിൽ ആൻഡി ബോഡിയുമായി വീണ്ടും കുഞ്ഞ് ജനിച്ചത്.