കാർഷിക നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കി; കർഷക പ്രക്ഷോഭത്തിന് പിന്നിൽ രാഷ്ട്രീയം കളിക്കുന്നവർ: പ്രധാനമന്ത്രി

single-img
30 November 2020

കേന്ദ്രസര്‍ക്കാർ കൊണ്ടുവന്ന കാര്‍ഷിക നയത്തിനെതിരെ രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധം തുടരുമ്പോഴും കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നുമാണ് മോദിപറയുന്നത്.

മാത്രമല്ല, ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍കര്‍ക്ക് അനുവദിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശമിക്കുന്നെന്നും കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദി പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടു. കാര്‍ഷിക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ശക്തിപ്പെടുത്തുമ്പോഴും കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്.