സിപിഎം പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വടകര കല്ലാമലയില്‍ ആര്‍എംപിക്ക് വോട്ടുചെയ്യും: കെകെ രമ

single-img
29 November 2020
KK Rama RMP about Kallamala candidate

സിപിഎം(CPI M) പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വടകരയിലെ കല്ലാമല(Kallamala) ഡിവിഷനിൽ ആര്‍എംപിക്ക്(RMP) വോട്ടുചെയ്യുമെന്ന് ആർഎംപി നേതാവ് കെകെ രമ(KK Rama). കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് (Mullappally Ramachandran) സിപിഎം വിജയിക്കണമെന്ന് ആഗ്രഹമുണ്ടാകില്ലെന്നും കെകെ രമ കൂട്ടിച്ചേർത്തു. കല്ലാമലയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യുഡിഎഫിലുണ്ടായ തർക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

കല്ലാമലയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവര്‍ പരിഹരിക്കെട്ടെയെന്നും രമ കോഴിക്കോട് പറഞ്ഞു.  വടകരയില്‍ ചോരയില്‍ ചവിട്ടി നിന്നാണ് ആര്‍.എം.പി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അതിജീവനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസുമായി ചില നീക്കുപോക്കുകള്‍ക്ക് തയ്യാറായതെന്നും അവർ പറഞ്ഞു.

ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​മ​ല ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോൺഗ്രസിൽ തർക്കങ്ങൾ തുടരുകയാണ്. കല്ലാമലയിലെ ആര്‍എംപി സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെതിരെ കോണ്‍ഗ്രസ്സില്‍ അഭിപ്രായവ്യത്യാസം ശക്തമാണ്, വടകര എംപി കൂടിയായ െക മുരളീധരന്‍ ഈ വിഷയത്തില്‍ മുല്ലപ്പള്ളിക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ്സും ആർഎംപിയും ഉൾപ്പെട്ട ജനകീയമുന്നണി സ്ഥാനാർത്ഥിയായി കല്ലാമലയിൽ സുഗതൻ മാസ്റ്ററെയാണ് നിർത്തിയത്. പ്രചാരണം മുന്നോട്ട് പോകുന്നതിനിടെ കെപിസിസി, ജയകുമാർ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ കെ മുരളീധരൻ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. വടകരയിലെ പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുമെന്നായിരുന്നു ഭീഷണി.നേതാക്കൾ തമ്മിൽ കഴിഞ്ഞ ദിവസം ഒത്ത് തീർപ്പ് ച‍ർച്ച നടത്തിയെങ്കിലും ആരെ പിൻവലിപ്പിക്കും എന്നതിൽ തീരുമാനമായില്ല. ഒടുവിൽ സൗഹൃദമത്സരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

അതേസമയം, കോണ്‍ഗ്രസിലെ ഭിന്നതയില്‍ ആര്‍എംപി ഇടപെടില്ലെന്നും പിണക്കങ്ങള്‍ അവര്‍ പരിഹരിക്കട്ടെയെന്നും രമ പ്രതികരിച്ചു. കോഴിക്കോട് വലിയങ്ങാടി ഡ‍ിവിഷനില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷുഹൈബിന് യുഡിഎഫ് പിന്തുണ നല്‍കേണ്ടതായിരുന്നു, യുഡിഎഫിന് വലിയങ്ങാടിയില്‍ സ്ഥാനാര്‍ഥിയുണ്ടെങ്കിലും മാനസിക പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും രമ പറഞ്ഞു, യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അലന്റെ പിതാവാണ് വലിയങ്ങാടിയിലെ ആര്‍എംപി സ്ഥാനാര്‍ഥിയായ ഷുഹൈബ്.

Content: Those who want CPM to be defeated will vote for RMP’s Kallamala candidate: KK Rama