മുഖ്യമന്ത്രി രാജിവച്ച് മൂന്ന് മാസത്തേക്ക് ആ കസേര എനിക്ക് തരൂ: കെ സുരേന്ദ്രന്‍

single-img
29 November 2020

കെഎസ്എഫ്ഇയിൽ നടന്ന വിജിലന്‍സ് റെയ്ഡ് ബിജെപിയെയും കേന്ദ്ര ഏജന്‍സികളെയും സഹായിക്കാനാണെന്ന ആരോപണത്തോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കേരളാ സര്‍ക്കാരിന്റെ കീഴിലെ വിജിലന്‍സിലും ബിജെപിക്കാരാണെന്നാണ് പറയുന്നതെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം പിണറായി രാജിവച്ച് മൂന്ന് മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്കിന്റെ എല്ലാ വകുപ്പുകളിലും അഴിമതിയാണ്. ഇപ്പോള്‍ ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


You may interested to watch:


സംസ്ഥാന ട്രഷറിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് മന്ത്രിയായ ഐസക്ക് ചെയ്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.