ഇന്ത്യക്ക് 51 റണ്‍സിന്റെ പരാജയം; ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

single-img
29 November 2020

ഇന്ന് നടന്ന നിർണ്ണായകമായ ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 390 റണ്‍സിന്റെവൻ വിജയലക്ഷ്യത്തിലേക്ക് നീങ്ങാൻ ശ്രമിച്ച ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

87 പന്തുകളിൽ നിന്നായി 89 റണ്‍സെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
കെ എല്‍ രാഹുല്‍ 66 ബോളില്‍ 76 റണ്‍സെടുത്തപ്പോൾ മായങ്ക് അഗര്‍വാള്‍ 28 ഉം ധവാന്‍ 30 ഉം ശ്രേയസ് അയ്യര്‍ 38 ഉം പണ്ഡ്യ 28 ഉം ജഡേജ 24 റണ്‍സും എടുത്തു.

അതേസമയം ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹെയ്സല്‍വുഡ്, സാംപ എന്നിവര്‍ രണ്ടു വീതവും മോയിസ് ഹെന്റിക്വസ്, മാകസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ അവർ 66 റണ്‍സിന് വിജയിച്ചിരുന്നു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റന്‍ സ്‌കോർ കൈവരിച്ചത്.