രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 1200 കോടി രൂപയുടെ തട്ടിപ്പ് നടത്തി സ്വകാര്യ കമ്പനി

single-img
28 November 2020

രാജ്യത്തെ 12 ബാങ്കുകളില്‍ നിന്നും 1200 കോടി രൂപയുടെ തട്ടിപ്പ് നടത്തി സ്വകാര്യ കമ്പനിയായ അമിര പ്യുവര്‍ ഫുഡ് ലിമിറ്റഡ്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ കമ്പനി ഉടമകള്‍ ഒളിവിലാണെന്നും രാജ്യം വിട്ടെന്നും സിബിഐ സംശയിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച കമ്പനി ഉടമകളെ കണ്ടെത്തുന്നതിന് വേണ്ടി സിബിഐ അന്വേഷണ സംഘം വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. പക്ഷെ ആരെയും പിടികൂടാനായില്ലെന്നാണ് വിവരം.

അമിര പ്യുവര്‍ ഫുഡ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.