വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണിയോ സഖ്യമോ ഇല്ല: എംഎം ഹസന്‍

single-img
28 November 2020

തദ്ദേശ തെരഞ്ഞെടുപ്പിൽ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണിയോ സഖ്യമോ ഇല്ലെന്ന് യുഡിഎഫ് കണ്‍വീനർ എം എം ഹസന്‍ സംസ്ഥാനധനമന്ത്രി തോമസ് ഐസക് സി.എ.ജിയെ ഭീഷണിപ്പെടുത്തുന്നുവെന്നും അഴിമതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു.

‘ എവിടെയെല്ലാം സർക്കാർ വികസനങ്ങൾ നടത്തിയോ അവിടെയെല്ലാം അഴിമതിയും നടന്നു. പ്രതിപക്ഷ നേതാവിനെതിരേ സിപിഎം ഉയര്‍ത്തിയ ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രതികാരം ചെയ്യുന്ന ഇടതുനീക്കത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ താഴേത്തട്ടിൽ എല്ലാ സംഘടനകളുമായും സഹകരിക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ തന്നെ പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാത്ത സാഹചര്യമുണ്ട്. അടുത്ത മാസം രണ്ടിന് സര്‍ക്കാരിനെതിരെ പഞ്ചായത്തുകളിൽ കുറ്റവിചാരണ സദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.