പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ സംഭവം; എഎസ്ഐയ്ക്ക് സസ്പെൻഷൻ

single-img
28 November 2020

പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ വ്യക്തിയോടും മകളോടും മോശമായി പെരുമാറിയ സംഭവത്തിൽ നെയ്യാർ ഡാം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഡിജിപി മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എഡിജിപിക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മാത്രമല്ല, സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈ എസ് പിയോട് അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും പെരുമാറ്റം മോശമായപ്പോൾ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആൾ കൈവശം ഉണ്ടായിരുന്ന ഫോണിൽ സംഭവം റെക്കോർഡ് ചെയ്തിരുന്നു.

ഈ വീഡിയോ സോഷ്യൽ മീ‌ഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായതും ഗോപകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവാകുന്നതും.