ഡോണാള്‍ഡ് ട്രംപിന് കോടതിയുടെ താക്കീത്; പുനപ്പരിശോധനകൊണ്ട് യാതൊരു ഫലവുമില്ലെന്നും കോടതി

single-img
28 November 2020

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്യായമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തിന് കോടതിയുടെ താക്കീത് നല്‍കി.  പെന്‍സല്‍വേനിയ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബൈഡന്‍ വിജയിച്ചത് അംഗീകരിക്കില്ലെന്ന് ട്രംപ് നിലപാടെടുത്തതോടെയാണ് കോടതി താക്കീത് നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ട്രംപിന്റെ വാദവും കോടതി തള്ളി. ഇതിന് യാതൊരു തെളിവും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫിലാഡല്‍ഫിയയിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാനുള്ള നീക്കവും കോടതി തടഞ്ഞു. പുനപ്പരിശോധനകൊണ്ട് യാതൊരു ഫലവുമില്ലെന്നും കോടതി വ്യക്തമാക്കി