പോലീസ് നിയമ ഭേദഗതി; ജാഗ്രതക്കുറവുണ്ടായെന്ന് എ വിജയരാഘവന്‍

single-img
27 November 2020

സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിച്ച കേരള പോലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിയമ ഭേദഗതിക്കെതിരെ വിമര്‍ശനം വന്നപ്പോള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായതായും അദ്ദേഹം പറഞ്ഞു. ‘കേന്ദ്ര നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടി. പാര്‍ട്ടി വ്യക്തിയല്ല. പോലീസ് നിയമ ഭേദഗതിയില്‍ വിമര്‍ശനം വന്നപ്പോള്‍ തിരുത്തുകയാണ് ചെയ്തത്’,- വിജയരാഘവന്‍ പറഞ്ഞു.

നടപ്പാക്കാന്‍ ഉദ്ദേശിച്ച നിയമ ഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോള്‍ പിഴവ് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് നിയമഭേദഗതിക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും നിയമം സര്‍ക്കാര്‍ പിന്‍വലിക്കുകയുമായിരുന്നു.