ചെന്നിത്തലയ്ക്ക് കോഴ നൽകി; ബാർ ഉടമകൾ 27.79 കോടിപിരിച്ചു: വിജിലൻസ് റിപ്പോർട്ട് പുറത്ത് വിട്ട് ബിജു രമേശ്

single-img
27 November 2020
biju ramesh ramesh chennithala

കോഴനൽകുന്നതിനായി ബാര്‍ ഉടമകള്‍ പണം പിരിച്ചിരുന്നില്ലെന്ന അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാറിന്‍റെ(V Sunilkumar) വാദം തള്ളി ബാറുടമ ബിജു രമേശ് (Biju Ramesh). 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. മനോരമ ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

രമേശ് ചെന്നിത്തലയ്ക്ക് (Ramesh Chennithala) കോഴ  നല്‍കിയെന്ന ആരോപണത്തില്‍  ഉറച്ചുനില്‍ക്കുകയാണെന്നും ബിജു രമേശ് പറഞ്ഞു. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന വാദം ബിജു രമേശ് ഉയര്‍ത്തിയതോടെയാണ് അതു നിഷേധിച്ച് ബാര്‍ അസോസിയേഷന്‍ നേതാവ് വി സുനില്‍കുമാര്‍ രംഗത്തെത്തിയത്. എന്നാല്‍ ആ സമയത്ത് സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും അന്നത്തെ ഭാരവാഹികള്‍ താന്‍ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നുമാണ് ബിജു രമേശിന്റെ വാദം.

കെ ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിേയഷന്‍ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയെന്നും ബിജു രമേശ് ചോദിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ബാര്‍ അസോസിയേഷന്‍ സുനിലിന് വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബിജു രമേശ് ആരോപിച്ചു.

Content: Bar owners collected 27.79 crore to bribe politicians including Ramesh Chennithala, says Biju Ramesh