തിരഞ്ഞെടുപ്പ് ചൂടിൽ മമധർമ്മയെ എല്ലാവരും മറന്നുവോ? പണം കിട്ടാത്തതിൽ പരിഭവവുമായി അലി അക്ബർ

single-img
27 November 2020
ali akbar mama dharma

തിരഞ്ഞെടുപ്പ് ചൂടിൽ മമധർമ്മയെ (Mama Dharma) എല്ലാവരും മറന്നുവോയെന്ന പരിഭവവുമായി സംവിധായകനും ബിജെപി(BJP) പ്രവർത്തകനുമായ അലി അക്ബർ(Ali Akbar). വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി നിർമ്മിക്കുന്ന സിനിമയുടെ ധനശേഖരണാർത്ഥമാണ് “മമ ധർമ്മ” പ്രൊഡക്ഷൻസ് എന്ന സംവിധാനം അലി അക്ബർ ആരംഭിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് തന്റെ സിനിമയെ അനുകൂലിക്കുന്നവര്‍ കടന്നതോടെ ചിത്രം നിര്‍മ്മിക്കുന്ന മമധര്‍മ്മയെ മറന്നോ എന്ന പരിഭവമാണ് തന്റെ പോസ്റ്റിലൂടെ അലി അക്ബര്‍ പങ്കുവെച്ചിരിക്കുന്നത്. ബിജെപി-ആർഎസ്എസ് അനുഭാവികളാണ് ചിത്രത്തിനുവേണ്ടി സംഭാവനകൾ നൽകുന്നത്. അതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് അലി അക്ബറിന്റെ പണപ്പിരിവിനെ ബാധിച്ചത്.

മലബാര്‍ കലാപത്തിന്റെ(Malabar rebellion) നൂറാം വാര്‍ഷികം വരുന്നതിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന ചലച്ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായാണ് അലി അക്ബർ സിനിമ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നുമായി ഇതുവരെ 9795383 രൂപ പിരിഞ്ഞുകിട്ടിയതായി അലി അക്ബർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചുവെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. നിലവില്‍ ലഭിക്കുന്ന സാമ്പത്തിക സ്ഥിതി അനുസരിച്ച് വലിയ ക്യാന്‍വാസില്‍ ചിത്രം സാധ്യമാവില്ലെന്നും നേരത്തെ പറഞ്ഞിരുന്നു.

Content: Have you forgotten Mama Dharma amid elections? Asks Film director and BJP worker Ali Akbar