ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

single-img
25 November 2020
maradona death

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ(Diego Maradona) അന്തരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറുപത് വയസായിരുന്നു.

ടൈഗ്രേയ്ക്കടുത്തുള്ള സാൻ ആൻന്ദ്രെസിലെ(San Andrés) വസതിയിൽ വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ഉച്ചസമയത്ത് അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. മൂന്ന് ആംബുലൻസുകൾ ഉടൻ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടാഴ്ച മുന്നേ ആയിരുന്നു മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നുള്ള സർജ്ജറിയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയത്.

ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായ ഡീഗോ മറഡോണ അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.

ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്

Content: Football legend Diego Maradona has died of a heart attack