പീഡനമല്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നും യുവതിയുടെ മൊ‍ഴി; ജൂനിയർ ഹെൽത്ത് ഇൻസ്‌പെ‌ക്‌ടർക്കു ജാമ്യം

single-img
24 November 2020

കൊവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെ‌ക്‌ടർക്കു ജാമ്യം. അറസ്‌‌റ്റിലായ ഇയാളെ സ‌ർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. പീഡനമല്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നും യുവതി മൊ‍ഴിനല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന് ജാമ്യം ലഭിച്ചത്

കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞു വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പങ്ങോട് പൊലീസാണ് സെപ്തംബർ ഏഴിന് പ്രതിയെ അറസ്റ്റു ചെയ്തത്.

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ വെള്ളറടയില്‍ സൃഹൃത്തിനൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞു. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ യുവതിയ്ക്ക് കൊവിഡില്ലന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സർട്ടിഫിക്കറ്റിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെ‌ക്‌ടർ പ്രദീപ് കുമാറിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാനാവശ്യപ്പെടുകയായിരുന്നു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോൾ അന്ന് രാത്രി മുഴുവൻ യുവതിയെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി.

ഇതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

Content : The woman said that it was not a rape but consensual sex; Bail for Junior Health Inspector