കേരള പോലീസ് നിയമ ഭേദഗതി: പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

single-img
24 November 2020

കേരളാ പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഈ തീരുമാനം ഇനി ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. തുടര്‍ന്ന് ഇത് റദ്ദാക്കിക്കൊണണ്ടുള്ള റിപീലിംഗ് ഉത്തരവും സർക്കാർ പുറത്തിറക്കും. അതിനു ശേഷം സൈബര്‍ സുരക്ഷയ്ക്ക് പുതിയ ഭേദഗതി ഇറക്കും.

കൂടുതൽ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി എന്നാണ് സർക്കാർ തീരുമാനം . കഴിഞ്ഞ ശനിയാഴ്ചയാണ് നിയമഭേദഗതിക്ക് ഗവർണറുടെ അനുമതി ലഭിച്ചത്. പക്ഷെ ഇതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും സി പി എം ദേശീയ നേതൃത്വം നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.