കോണ്‍ഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം; പ്രചരണത്തിനിറങ്ങില്ലെന്ന് കെ മുരളീധരന്‍

single-img
24 November 2020

കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ മുന്നണിയ്ക്കായി പ്രചരണത്തിനിറങ്ങില്ലെന്ന് കെ മുരളീധരന്‍ എം പി. ഇവിടെ കോണ്‍ഗ്രസ് വിമതനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണച്ചതാണ് ഈ തീരുമാനത്തിന്റെ കാരണം.മാത്രമല്ല, കോണ്‍ഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം അനുവദിച്ചിരുന്നു.

ഇങ്ങിനെ ചെയ്തത് തന്നോട് ആലോചിക്കാതെയാണെന്ന് വടകര എം പി കൂടിയായ മുരളീധരന്‍ പറയുന്നു. വടകര നഗരസഭയിലും ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തിലുമാണ് യുഡിഎഫ്-ആര്‍എംപി സഖ്യമുള്ളത്.

യുഡിഎഫിലെ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ ആര്‍എംപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ധാരണയുണ്ടാക്കിയതിന് പിന്നാലെയാണ് കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയകുമാര്‍ എത്തുന്നത്.