മത്സരം എൻഡിഎയും എൽഡിഎഫും തമ്മില്‍; യുഡിഎഫ് ചിത്രത്തിലില്ല: കെ സുരേന്ദ്രന്‍

single-img
24 November 2020

ഇത്തവണ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത് എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നും യുഡിഎഫ് ചിത്രത്തിലില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയതലത്തിലെ പോലെ കോൺഗ്രസ് കേരളത്തിലും തകർന്നു തരിപ്പണമായി കഴിഞ്ഞു. ഐക്യമുന്നണിയിൽ ഇപ്പോള്‍ ലീഗിന്റെ അപ്രമാദിത്വമാണുള്ളത്.

അതേപോലെ തന്നെ കാലാകാലങ്ങളായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇപ്പോള്‍ ഇതിൽ വലിയ ആശങ്കയാണുള്ളത്. എല്ലാത്തിനും പുറമേ കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യ തിരുവിതാംകൂറിൽ കോൺഗ്രസ് ദുർബലമായി കഴിഞ്ഞു എന്നും സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫും യുഡിഎഫും ഒരേ തൂവൽപക്ഷികളായതിനാൽ പ്രതിപക്ഷത്തിന് അഴിമതിക്കെതിരെ മിണ്ടാനാവുന്നില്ല. പരസ്പരം അഴിമതികൾ ഒത്തുതീർപ്പാക്കുന്ന വിചിത്രമായ രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.