തദ്ദേശ തെരഞ്ഞെടുപ്പ്; ആര്‍എംപിയുടെ പിന്തുണ യുഡിഎഫിന്

single-img
23 November 2020

ഇക്കുറി സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുടെ പിന്തുണ യുഡിഎഫിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുവാണ് ഈ വിവരം മാധ്യമങ്ങളോട് പറഞ്ഞത് . യുഡിഎഫിന് പിന്തുണ നല്‍കുന്നതിലൂടെ സിപിഎം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുകയാണ് ലക്‌ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് യുഡിഎഫിന് ആദ്യമായാണ് ആര്‍എംപി പരസ്യമായി പിന്തുണ നല്‍കുന്നത്. ഒഞ്ചിയം പഞ്ചായത്തില്‍ കഴിഞ്ഞ രണ്ട് തവണയും ആര്‍എംപിയാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്