കൊവിഡ്: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അന്തരിച്ചു

single-img
23 November 2020

കൊവിഡ് വൈറസ് ബാധയെ തുടർന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി അന്തരിച്ചു. 84 വയസ്സായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് 25 ന് അദ്ദേഹത്തെ ഗുവാഹത്തി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. ആന്തരികാവയവങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ ശ്വാസതടസം രൂക്ഷമായതോടെ ഇന്റുബേഷന്‍ വെന്റിലേറ്ററില്‍ മാറ്റിയ ഗൊഗോയ്ക്ക് ഡയാലിസിസും ആരംഭിച്ചിരുന്നു.