ബംഗാള്‍ ബിജെപി അധ്യക്ഷനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

single-img
22 November 2020

പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ വൈറസ് ബിജെപിയാണെന്ന് തൃണമൂല്‍ നേതാവ് അനുബ്രത മോണ്ഡല്‍.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും മോണ്ഡല്‍ പറഞ്ഞു. അതേസമയം മോണ്ഡലിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.

മോണ്ഡല്‍ മുന്‍പും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, തെരഞ്ഞെടുപ്പില്‍ വിജയത്തിലൂടെ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ഘോഷ് പറഞ്ഞു.