ടെലിവിഷൻ താരം ലീന ആചാര്യ അന്തരിച്ചു

single-img
22 November 2020

രാജ്യത്തെ പ്രശസ്ത ടെലിവിഷൻ നടിയായ ലീന ആചാര്യ അന്തരിച്ചു. വൃക്കയുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു. ഇന്ന് ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. സൂപ്പർ ഹിറ്റായ ‘ക്ലാസ് ഓഫ് 2020’ എന്ന വെബ് സീരീസിലും ടെലിവിഷൻ ഷോകളായ ‘സേത്ത് ജി’, ‘ആപ് കെ ആനാ സെ’, ‘മൈ ഡാമൻ വൈഫ്’ എന്നി പരിപാടികളാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ ലീനയെ പ്രശസ്തയാക്കിയത്.

ചികിത്സയുടെ ഇടയിൽ ലീന ആചാര്യക്ക് അമ്മ വൃക്ക ദാനം നടത്തിയിരുന്നു. മരണശേഷം നിരവധി പേരാണ് നടിയുടെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

‘എന്റെ നല്ല സുഹൃത്തും ഒരു മികച്ച കലാകാരിയുമായ ലീന ആചാര്യ എല്ലാവരുടെയും മനസിൽ എപ്പോഴും നിലകൊള്ളും, ലീന ഈ ലോകത്തോട് വിടപറയുമ്പോൾ എനിക്ക് ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടു’,തിരക്കഥാകൃത്തും നടനുമായ അഭിഷേക് ഗൗതം കുറിച്ചു.