അവധി ചോദിച്ച ഇന്ത്യാക്കാരനെ സ്‌പോണ്‍സര്‍ വെടിവെച്ചു ; പ്രവാസിയുടെ നില അതീവ ഗുരുതരം

single-img
21 November 2020

ദോഹയില്‍ നാട്ടിൽ പോകാൻ ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ സ്‌പോണ്‍സര്‍ വെടിവെച്ചു. ബീഹാര്‍ സ്വദേശി ഹൈദര്‍ അലി(35)യാണ് നെറ്റിയില്‍ വെടികൊണ്ട് ഗുരുതരാവസ്ഥയിലായത്. അലി ഇപ്പോൾ ദോഹയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒക്ടോബര്‍ 29നായിരുന്നു സംഭവം. മുപ്പതാം തീയതി ഇന്ത്യലേക്കുള്ള ടിക്കറ്റ് എടുത്ത അലി അനുവാദം ചോദിക്കനായി സ്‌പോണ്‍സറുടെ അടുത്തേക്ക് ചെല്ലുകയും അവിടെ വെച്ച് അവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം വെടിവെയ്പ്പില്‍ കലാശിക്കുകയുമായിരുന്നു. സ്പോൺസർ പൊയിന്റ് ബ്ലാങ്കില്‍ അലിയുടെ നെറ്റിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

അദേഹത്തിന്റെ കുടുംബവും ദോഹയിലെ ഇന്ത്യൻ എംബസിയും വാര്‍ത്ത സ്ഥിരികരിച്ചു. നീണ്ട നാളുകള്‍ക്ക് ശേഷം ആണ് അലി നാട്ടിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിച്ചത്. അലിക്ക് അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ഉള്ളത്.

അലി വരുന്നതും അറിഞ്ഞ് കുടുംബം ഏറെ സന്തോഷത്തില്‍ ആയിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ് അവര്‍ ആ ഷോക്കില്‍ നിന്ന് മാറിയിട്ടില്ല എന്ന് അലിയുടെ സഹോദരന്‍ അഫ്‌സർ പറഞ്ഞു. അലി ആറു വര്‍ഷമായി ദോഹയിലെ വെല്‍ഡിങ് കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്