യു.എസിലെ വോവറ്റോസ മേഫെയർ മാളിൽ വെടിവയ്പ്പ്; എട്ടുപേർക്ക്​ പരിക്ക്​

single-img
21 November 2020

യു.എസിലെ വിസ്​കോസിനിൽ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക്​ പരിക്കേറ്റു​. അക്രമിക്കായി തിരച്ചിൽ തുടരുകയാണ്​.

വോവറ്റോസ മേഫെയർ മാളിൽ​ വെടിവെപ്പ്​ ഉണ്ടായതായും ഉടൻതന്നെ ഉദ്യോഗസ്​ഥർ സ്​ഥല​ത്തെത്തിയതായും എഫ്​.ബി.ഐയും മിൽവോട്ടി കൗണ്ടി ഷെരീഫിന്റെ ഓഫിസും ട്വീറ്റ്​ ചെയ്​തു. 20നും 30നും ഇടയിൽ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമണം അരങ്ങേറുമ്പോൾ മാളിലുണ്ടായിരുന്ന ജീവനക്കാർ ആ കെട്ടിടത്തിനുള്ളിൽ അഭയം തേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

സുരക്ഷ ഉദ്യോഗസ്​ഥർ സ്​ഥല​ത്തെത്തുന്നതിന്​ മുമ്പ്​ അക്രമി കടന്നുകളഞ്ഞതായും പരി​ക്കേറ്റ എട്ടുപേരെയും ആശുപത്രിയിലെത്തിച്ചതായും പൊലീസ്​ അറിയിച്ചു. ആരുടെയും പരിക്ക്​ ഗുരുതരമല്ലെന്നാണ്​ വിവരം.