വനിതാ സംവരണ വാർഡിൽ നാമ നിർദ്ദേശ പത്രിക നൽകി ബിജെപി പ്രവർത്തകൻ

single-img
21 November 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാർഡിൽ നാമ നിര്‍ദ്ദേശ പത്രിക നൽകി ബിജെപി പ്രവർത്തകൻ. അഴീക്കോട് പഞ്ചായത്തിലുള്ള ഇരുപതാം വാർഡായ ചാൽ ബീച്ചിൽ പി വി രാജീവനാണ് മത്സരിക്കാനായി പത്രിക നൽകിയത്.

കഴിഞ്ഞ ദിവസം പത്രിക നൽകിയതിന് പിന്നാലെ വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മ പരിശോധനയിൽറിട്ടേണിംഗ് ഓഫീസറായസ്വപ്ന മേലൂക്കടവൻ പത്രിക തള്ളുകയായിരുന്നു. നിലവില്‍22-ാം വാർഡിൽ ഇപ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥിയില്ല. അതേസമയം നടുവിൽ പഞ്ചായത്തിലെ 15-ാം വാർഡായ പോത്തുകുണ്ടിൽ 21 വയസ് തികയാത്ത വനിതയെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്.