തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ല; മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം: കെ സുരേന്ദ്രന്‍

single-img
20 November 2020

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സിയായ സിഎജിയെ അപകീര്‍ത്തിപ്പെടുത്താന്‍ കേരളാ ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിഎജി സംസ്ഥാനത്ത് നടത്തിയ സുപ്രധാന കണ്ടെത്തലുകള്‍ പ്രതികൂലമാകുമെന്ന് തോമസ് ഐസക്കിന് അറിയാം. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥന്റെ കുടുംബം ബന്ധപ്പെട്ടിട്ടുണ്ട്. വലിയ അഴിമതിയാണ് വിദേശത്ത് നടന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് മസാല ബോണ്ട് എടുത്തിരിക്കുന്നത്. ഇനിയും തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. ധനമന്ത്രിയും സ്പീക്കറും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സംസ്ഥാന നിയമസഭയുടെ അധികാരം അട്ടിമറിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.