സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി; വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചു; കോടതിയില്‍ യുപി സര്‍ക്കാര്‍

single-img
20 November 2020

യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അവിടെ വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചുവെന്ന് യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിദ്ദീഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് യുപി സര്‍ക്കാര്‍ ഇങ്ങിനെ പറഞ്ഞത്.

സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയാണെന്നും 2018 ല്‍ തന്നെ അടച്ചുപൂട്ടിയ ഒരു മാധ്യമസ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡാണ് കാപ്പന്‍ ഉപയോഗിച്ചിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ക്യാപസ് ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകരാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

നിലവില്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് സുപ്രിംകോടതി ഒരാഴ്ച്ചത്തേക്ക് നീട്ടിവച്ചു.