സിഎജിയെ കൂട്ടുപിടിച്ച് പ്രതിപക്ഷം നടത്തിയത് ഗൂഢാലോചന: എ വിജയരാഘവന്‍

single-img
20 November 2020

കേരളാ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആരോപിച്ചു . വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വന്‍ പ്രചാരവേലയാണ് നടക്കുന്നത്. സിഎജിയെ കൂട്ടുപിടിച്ച് പ്രതിപക്ഷം നടത്തിയത് ഗൂഢാലോചനയാണെന്നും കിഫ്ബിയെ ദുര്‍ബലമാക്കാനാണ് ശ്രമമെന്നും വിജയരാഘവന്‍ കൂട്ടി ചേർത്തു .

സംസ്ഥാനത്തെ പ്രതിപക്ഷം കളിക്കുന്നത് സങ്കുചിത രാഷ്ട്രീയമാണ്. കിഫ്ബി വഴി 60,000 കോടിയുടെ വികസനം നടന്നു . യുഡിഎഫിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാണിക്കാന്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.