ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ ആറ്​ കുട്ടികളുൾപ്പടെ പതിനാല് മരണം

single-img
20 November 2020

ഉത്തർപ്രദേശിൽ കാറ് ട്രക്കുമായി കൂട്ടിയിടിച്ച്​ ആറ്​ കുട്ടികളുൾപ്പെടെ 14 പേർ മരിച്ചു. പ്രയാഗ്​രാജ്​-ലഖ്​നോ ദേശീയ പാതയിൽ മണിക്​പൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ഇന്നലെ അർധരാത്രി 11.45​ ഓടെയായിരുന്നു അപകടം.

നബാബ്ഗഞ്ചിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പതിനാല് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി.

ഏഴ്​ മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളാണ്​ മരിച്ചതെന്ന്​ പ്രതാപ്​ഗ്ര​ പൊലീസ്​ സുപ്രണ്ട്​ അനുരാഗ്​ ആര്യ പറഞ്ഞു. മൃതദേഹങ്ങൾ പോസ്​റ്റ്​മാർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി.