ടി എൻ പ്രതാപന്‍ എംപിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
20 November 2020

കോൺഗ്രസിന്റെ എം പി ടി എൻ പ്രതാപന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ലാ ആരോഗ്യ വകുപ്പിന്റെ ​നിർദ്ദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എം പിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ വച്ച് അദ്ദേഹം നടത്തിയ ആന്റിജൻ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. പിന്നാലെ നടത്തിയ ആർടി – പിസിആർ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.തെരഞ്ഞെടുപ്പില്‍ നാളെ മുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു എം പി. നിലവില്‍ കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ ഉടൻ പരിശോധനക്ക് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.