കൊല്ലത്ത് രണ്ട് കോടിയോളം വിലവരുന്ന ലഹരിമരുന്ന് വേട്ട

single-img
19 November 2020

കൊല്ലത്ത് രണ്ട് കോടിയോളം വിലവരുന്ന ലഹരിമരുന്ന് വേട്ട. രണ്ട് കേസുകളിലായാണ് ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവും എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഹാഷിഷ് ഓയിൽ ചവറയിലെത്തിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.

ഇന്ന് രാവിലെ  ഹാഷിഷ് ഓയിൽ കടത്തുകയായിരുന്ന തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽ രാജ് എന്നിവരെയും കഞ്ചാവ് കടത്തുകയായിരുന്ന കാവനാട് സ്വദേശി അജി മോനെയും എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്  അറസ്റ്റ് ചെയ്തു.