തി​രയുടെ തീവ്രത കാ​ര​ണം തീ​രം ന​ഷ്​​ട​പ്പെ​ടുന്ന വി​ഴി​ഞ്ഞ​ത്ത് ശാസ്ത്രസംഘമെത്തി

single-img
19 November 2020

തി​രയുടെ തീവ്രത കാ​ര​ണം തീ​രം ന​ഷ്​​ട​പ്പെ​ടു​ന്ന വി​ഴി​ഞ്ഞ​ത്ത് ഇ​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ സെൻട്രൽ വാ​ട്ട​ർ ആ​ൻ​ഡ് പ​വ​ർ റി​സ​ർ​ച്​ സ്​​റ്റേ​ഷ​നി​ലെ (സി.​ഡ​ബ്ല്യു.​പി.​ആ​ർ.​എ​സ്) ശാ​സ്ത്ര​ജ്ഞ​രെ​ത്തി.

അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ​ത്ത് നി​ർ​മി​ക്കു​ന്ന പു​ലി​മു​ട്ട് കാ​ര​ണം മീ​ൻ​പി​ടി​ത്ത തു​റ​മു​ഖ​ത്ത് ശ​ക്ത​മാ​യ തി​ര​യു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് പ​രാ​തി​യുയാർന്നതിനെ പ​രി​ശോ​ധി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കിയിരുന്നു. ഇ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശാ​സ്ത്ര​സം​ഘം വി​ഴി​ഞ്ഞ​ത്തെ​ത്തി​യ​ത്.

സീ​നി​യ​ർ സ​യ​ൻ​റി​സ്​​റ്റ്​ ഡോ. ​പ്ര​ഭാ​ത് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണെ​ത്തി​യ​ത്. പ​ഴ​യ പു​ലി​മു​ട്ട്, വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ​ത്തെ പ​ദ്ധ​തി​പ്ര​ദേ​ശം, പു​ലി​മു​ട്ട് നി​ർ​മാ​ണ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.പ​ഠ​ന റി​പ്പോ​ർ​ട്ട് മാ​ർ​ച്ചി​ൽ സ​മ​ർ​പ്പി​ക്കും.

വി​സി​ൽ എം.​ഡി. ഡോ. ​ജ​യ​കു​മാ​ർ, അ​ദാ​നി കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സു​ശീ​ൽ നാ​യ​ർ, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് വി​ഴി​ഞ്ഞം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജി.​എ​സ്. അ​നി​ൽ, വി​ഴി​ഞ്ഞം ഇ​ട​വ​ക വി​കാ​രി ഫാ.​മൈ​ക്കി​ൾ തോ​മ​സ്, സെ​ക്ര​ട്ട​റി ബെ​നാ​ൻ​സ​ൺ ലോ​പ്പ​സ് തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.