റിപ്പബ്ലിക് ടിവിയില്‍ സൊമാറ്റോ പരസ്യം നല്‍കുന്നതിനെതിരെ നടി സ്വര ഭാസ്‌കര്‍

single-img
19 November 2020

അർണാബ് ഗോസ്വാമിയുടെ കീഴിലുള്ള റിപ്പബ്ലിക് ടിവി ചാനലില്‍ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ പരസ്യം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം.

‘സൊമാറ്റോ, നിങ്ങളുടെ ഒരു സ്ഥിരം കസ്റ്റമറാണ് ഞാന്‍. സമൂഹത്തിൽ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകള്‍ക്ക് ഞാന്‍ നല്‍കുന്ന പണത്തിന്റെ ഒരു അംശം ലഭിക്കുന്നതില്‍ എനിക്ക് താല്പര്യമില്ല. ഈ വിഷയത്തിൽ നിങ്ങളുടെ കസ്റ്റമേഴ്‌സിന് വ്യക്തത നല്‍കൂ’, സ്വര ട്വീറ്റ് ചെയ്തു.

അതേസമയം ഇതിന് മറുപടിയുമായി സൊമാറ്റോയും രംഗത്തെത്തിയിരുന്നു. ചാനലിൽ തങ്ങളുടെ കണ്ടന്റ് മാത്രമാണ് പ്രമോട്ട് ചെയ്യുന്നതെന്നും മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധിക്കാമെന്നും സൊമാറ്റോ മറുപടിയുമായി ട്വീറ്റ് ചെയ്തിരുന്നു.