സൗദി അറേബ്യയില്‍ മഴ ലഭിക്കാനായി പ്രത്യേക പ്രാര്‍ത്ഥനകൾ

single-img
19 November 2020

കനത്ത വരള്‍ച്ചയുടെ സമയത്ത് രാജ്യത്ത് മഴ ലഭിക്കുന്നതിനായി സൗദി അറേബ്യയില്‍ പ്രത്യേക പ്രാര്‍ത്ഥനകൾ നടന്നു.ഇതിന്റെ ഭാഗമായി സൗദിയിലെ വിശുദ്ധ ഹറമുകളിലും രാജ്യത്തെ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിച്ചു.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒത്തുചേര്‍ന്നിരുന്നു. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രത്യേക പ്രാര്‍ത്ഥന. രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് സല്‍മാന്‍ രാജാവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.