30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസി​നെ നശിപ്പിക്കാൻ മൗത്ത്​ വാഷിന് കഴിയും; പഠനറിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

single-img
19 November 2020

കോവിഡ്​ 19ന്​ കാരണമാകുന്ന കൊറോണ വൈറസിനെ മൗത്ത്​വാഷ് 30 സെക്കൻറിനുള്ളിൽ ​നശിപ്പിക്കുമെന്ന പഠനറിപ്പോർട്ടുമായി യു.കെയിലെ കാർഡിഫ്​ സർവകലാശാല. എന്നാൽ ഈ പഠന​ത്തെ മറ്റു ശാസ്​ത്രജ്ഞർ അവലോകനം ചെയ്​ത്​ അംഗീകരിച്ചിട്ടില്ല.

മൗത്ത്​ വാഷിലെ സെറ്റിപിരിഡിനിയം ക്ലോറൈഡ്​ കൊറോണ വൈറസിനെ നശിപ്പിക്കുമെന്നാണ്​ കാർഡിഫ്​ സർവകലാശാല ശാസ്​ത്രജ്ഞർ പറയുന്നത്​. കോവിഡ്​ ചികിത്സക്കായി മൗത്ത്​ വാഷ്​ ഉപയോഗിക്കാനാകുമോ എന്നുള്ളത് പരിശോദിച്ച് വരുകയാണ്.

സെറ്റിൽപിരിഡിനിയം ക്ലോറൈഡ്​, എത്തനോൾ/എഥൈൽ അർജിനേറ്റ്​ എന്നിവ ഉപയോഗിച്ച്​ കൈകഴു​കുമ്പോൾ 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസ്​ പോകുമെന്ന്​ പുതിയ പഠന റിപ്പോർട്ടിൽ ശാസ്​ത്രജ്ഞർ കുറിച്ചു.

കോവിഡ്​ രോഗികളിലെ വായിൽനിന്നുള്ള സ്രവത്തിൽ കൊറോണ വൈറസിൻ്റെ അളവ്​ മൗത്ത്​ വാഷ്​ ഉപയോഗത്തിലൂടെ കുറക്കാൻ സാധിക്കുമോ എന്ന പഠനത്തിലാണ്​ ഗവേഷകർ ഇപ്പോൾ. അടുത്തവർഷത്തോടെ പരീക്ഷണ റിപ്പോർട്ട്​ പുറത്തുവരും.