തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാന്‍ ബോധപൂർവം ശ്രമം നടക്കുന്നു: സീതാറാം യെച്ചൂരി

single-img
19 November 2020

കേരളത്തില്‍ നടന്ന സ്വർണക്കടത്ത് മുതൽ ലൈഫ് മിഷനും കിഫ്ബിയുമടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയും ബിജെപിക്കും യുഡിഎഫിനുമെതിരെയും രൂക്ഷവിമ‍ർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി . അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വയ്ക്കുകയാണ് ബിജെപി ചെയ്യുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ബോധപൂർവം ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ളഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളില്‍ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ അടിയന്തരമായി ജുഡീഷ്യറിയും മറ്റ് ഭരണഘടനാസ്ഥാപനങ്ങളും ഇടപെടമെന്നും യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറ‌ഞ്ഞു.