പ്രണയത്തിനെതിരെയല്ല, വെറുപ്പിനെതിരെയാണ് നിയമ നിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറഞ്ഞുകൊടുക്കുക: ശശി തരൂര്‍

single-img
17 November 2020

‘ലൗ ജിഹാദി’നെതിരെ നിയമം നിയമിക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രണയത്തിനെതിരെയല്ല നിയമം കൊണ്ടുവരേണ്ടതെന്നും വെറുപ്പിനെതിരെയാണ്, അത് ഹിന്ദുത്വവാദികളോട് ആരാണ് പറഞ്ഞുകൊടുക്കുക എന്നും തരൂര്‍ ചോദിക്കുന്നു. ഇന്ന് ‘ലൗ ജിഹാദി’നെതിരെയുള്ള നിയമം ഉടന്‍ തന്നെ മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സമാനമായി ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാണ സര്‍ക്കാരുകള്‍ വ്യക്തമാക്കി ഏതാനും ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കാനൊരുങ്ങുന്നത്.