ഏറ്റവും കൂടുതൽ പിന്‍വാതിൽ നിയമനം നടത്തിയത് കിഫ്ബിയിലൂടെ; ചെന്നിത്തല

single-img
17 November 2020

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിന്‍വാതിൽ നിയമനം നടത്തിയത് കിഫ്ബിയിലൂടെ ചെന്നിത്തല. ഏറ്റവും കൂടുതല്‍ ആളുകളെ പിൻവാതിലിലൂടെ നിയമിക്കുകയും, സിഇഒ പ്രതിമാസം മൂന്നുലക്ഷം രൂപാ ശമ്പളം വാങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ പലരും ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളമാണ് വാങ്ങുന്നത് ചെന്നിത്തല ആരോപിച്ചു.

നിയമനം നടക്കാത്തതില്‍ പ്രതിഷേധിച്ച് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.