എം.സി കമറുദ്ദീൻ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

single-img
17 November 2020

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗിന്റെ എം സി കമറുദ്ദീൻ എംഎൽഎ യെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹര്‍ജി പരിഗണിച്ച ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയാണ്അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 36 കേസുകളിൽ കൂടി എം സി കമറുദ്ദീനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. നിലവില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന രണ്ട് കേസുകളിൽ കൂടി എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.