ജാമ്യമില്ല; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

single-img
17 November 2020

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ഹർജി പരിഗണിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ച ഒരുദിവസം മുഴുവന്‍ നീണ്ടു നിന്ന വാദപ്രതിവാദം ഉണ്ടായിരുന്നു.

അതിന്ശേഷമാണ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്. എംശിവശങ്കറിന് ജാമ്യം നല്‍കരുതെന്ന ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിനെതിരായ തെളിവുകള്‍ ഇഡി മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ പ്രതി ഒളിവില്‍ പോകുമെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.