സര്‍ക്കാര്‍ അനുമതിയോ കോടതി വിധിയോ ഉണ്ടെങ്കിൽ മാത്രം കേസെടുക്കാം; സിബിഐയെ നിയന്ത്രിച്ച് സംസ്ഥാന സർക്കാർ

single-img
17 November 2020
CBI Kerala

കേരളത്തിൽ സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. സർക്കാരിൻറെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം നടത്താൻ സിബിഐക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ചാണ് വിജ്ഞാപനം.

കോടതി ഉത്തരവ് പ്രകാരമോ, സർക്കാർ അനുമതിയോടെയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തിൽ അന്വേഷണം ഏറ്റെടുക്കാൻ കഴിയുകയുള്ളൂ. 

മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷൻ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സിബിഐക്ക് നൽകിയിരുന്ന അനുമതി പിൻവലിക്കാൻ തീരുമാനിച്ചത്. 

Content: Kerala Government to control CBI in the state