പിജെ ജോസഫ് വിഭാഗത്തിന് ‘ചെണ്ട’ ; ജോസ് കെ മാണി വിഭാഗത്തിന് ടേബിൾ ഫാൻ; കേരള കോൺഗ്രസിന്റെ ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു

single-img
17 November 2020

കേരളാ കോൺഗ്രസ്സ് (എം) ന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസ്സ് (എം)-ലെ പി ജെ ജോസഫ് വിഭാഗവും ജോസ്കെ മാണി വിഭാഗവും ‘രണ്ടില’ ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവിട്ടത്.

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ്സ് (എം) പി ജെ ജോസഫ് വിഭാഗത്തിന് ‘ചെണ്ട’ യും, കേരള കോൺഗ്രസ്സ് (എം) ജോസ് കെ മാണി വിഭാഗത്തിന് ‘ടേബിൾ ഫാനും’ അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് അവർക്ക് അനുവദിക്കുകയും ചെയ്തു.