ഉച്ചഭക്ഷണത്തിന് പകരം സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അച്ഛന്‍ കൈക്കലാക്കുന്നു; കളക്ടറിന് പരാതിനൽകാൻ പത്ത് കിലോമീറ്ററോളം നടന്ന് ആറാംക്ലാസുകാരി

single-img
17 November 2020

അച്ഛനെതിരെ പരാതി നല്‍കാനായി കളക്ടറിന്റെ അടുത്തെത്തി ആറാംക്ലാസുകാരി മകള്‍. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് പകരമായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അച്ഛന്‍ കൈക്കലാക്കുന്നതിന് എതിരെ പരാതി നല്‍കാനാണ് പത്ത് കിലോമീറ്ററോളം പെണ്‍കുട്ടി നടന്നത്.

ഒഡീഷയിലെ കേന്ദ്രപദയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ച കളക്ടര്‍ ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടിക്ക് ലഭിച്ച ഭക്ഷ്യധാന്യവും പണവും അനധികൃതമായി പിതാവ് സ്വന്തമാക്കിയതിന് പിന്നാലെ ഇത് തിരിച്ച് പിടിച്ച് പെണ്‍കുട്ടിക്ക് നല്‍കാനും കളക്ടര്‍ സമര്‍ഥ് വര്‍മ നിര്‍ദേശം നല്‍കി.

ലോക്ഡൗണ്‍ ആരംഭിച്ചത് മുതൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ട് രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം നല്‍കിയിരുന്നത്. തനിക്ക് സ്വന്തമായി അക്കൗണ്ട് ഉണ്ടായിരുന്നിട്ടും പിതാവിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയതെന്നും തന്റെ പേരില്‍ ഉള്ള ഭക്ഷ്യധാന്യം പിതാവ് സ്‌കൂളില്‍ നിന്നും വാങ്ങിയെന്നും പെണ്‍കുട്ടി ആരോപിച്ചു.

കുട്ടിയുടെ അമ്മ രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇപ്പോൾ അമ്മാവന്റെ കൂടെയാണ് പെണ്‍കുട്ടി താമസിച്ച് വരുന്നത്.

Content : A sixth grade girl walked ten kilometers to complain to the collector against Father