വെൽഫയർ പാർട്ടി സ്ഥാനാർഥികൾ

single-img
16 November 2020

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വെൽഫയർ പാർട്ടി ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 9 വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെ 15 സ്വന്തം സ്ഥാനാർഥികളുടെ ലിസ്റ്റാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ. എം. അൻസാരിയാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ കമലേശ്വരം വാർഡിൽ എൻ. അനീഷയാണ് സ്ഥാനാർഥി.

സുനില ഖാദർ (പൂവാർ), എ. എം. റജീന( മൂലപ്പേഴ്), എൽ സുപ്രഭ (ഞാറയിൽക്കോണം), അൽഫിയ (ആറ്റിങ്ങൽ മുനിസിപ്പാലിറ്റി),
എസ്. നൂർജഹാൻ( ചെക്കക്കോണം) ജസീന ടീച്ചർ (മാടൻവിള) ഡോ.സമീഹ മുഹമ്മദ് ബഷീർ (പുതുക്കുറിച്ചി ഡിവിഷൻ) താജുന്നിസ മുഫാസിൽ (മൈതാനി ഡിവിഷൻ),

മഹേഷ് തോന്നയ്ക്കൽ ( മുരുക്കുംപുഴ ഡിവിഷൻ) അബ്ദുൽ സലാം (തൃക്കോവിൽവട്ടം ഡിവിഷൻ) ഷാനവാസ് ചക്കമല(വലിയവയൽ) സവാദ് ഹാജി (വർക്കല മുനിസിപ്പാലിറ്റി) കെ എ നാദർഷ (റാത്തിക്കൽ) എച്ച് നിസാർ (വക്കം) എന്നിവർ മത്സരിക്കുമെന്ന് വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. അനിൽകുമാർ അറിയിച്ചു.