പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ; പരാതിയെ തുടർന്ന് യുവാവ് അറസ്റ്റില്‍

single-img
16 November 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റിൽ മോശം പരാമർശം നടത്തിയതിന് ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ 31 കാരനെ അറസ്റ്റ് ചെയ്തു.

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത വീഡിയോക്കെതിരെ സൈബർ സെല്ലിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഉത്തര്‍ പ്രദേശില്‍ ബുലന്ദ്ഷര്‍ സ്വദേശി സലീം ഖാന്‍ എന്ന 31കാരനെ അറസ്റ്റ് ചെയ്തത്.

ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെയും ഇന്ത്യൻ പീനൽ കോഡിന്റെയും വകുപ്പുകൾ പ്രകാരമാണ് ഖാനെതിരെ കേസെടുത്തിരിക്കുന്നത്.