‘നാലാമൂഴം’ ;മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

single-img
16 November 2020

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി നാലാംവട്ടമാണ് ജെഡിയുവിന്റെ നിതീഷ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. 243 അംഗ ബിഹാർ നിയമസഭയിൽ 125 അംഗങ്ങളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിൽ എത്തിയത്.നിതീഷിനൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു.

വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മേവാലൽ ചൗധരി, ഷീല മണ്ഡൽ എന്നിവരാണ് ജെഡിയുവിൽനിന്നു സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽനിന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടാതെ മംഗൾ പാണ്ഡെയും രാംപ്രീപ് പസ്വാനുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മം​ഗൾ പാണ്ഡേ, രാംപ്രീത് പാസ്വാൻ തുടങ്ങി 14 ബിജെപി നേതാക്കളും നിതീഷ് കുമാറിൻ്റെ മന്ത്രിസഭയിൽ ചേരും. ഹിന്ദുസ്ഥാനി അവാമി മോ‍ർച്ചയിൽ നിന്നും സന്തോഷ് മാഞ്ചിയും വികാശീൽ ഇൻസാൻ പാ‍ർട്ടിയിൽ നിന്നും മുകേഷ് മല്ലാഹും മന്ത്രിസഭയിൽ ചേരും.