രജിത് കുമാർ നായകന്‍, നായിക ഡോ. ഷിനു ശ്യാമളന്‍; ‘സ്വപ്നസുന്ദരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

single-img
14 November 2020

അധ്യാപകനും ഏഷ്യാനെറ്റ് ചാനലിലെ ബിഗ്‌ ബോസ് മത്സരാർത്ഥിയുമായിരുന്ന രജിത് കുമാർ നായകനായി എത്തുന്ന സിനിമ ‘സ്വപ്നസുന്ദരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇത് രജിത് കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ഡോ. ഷിനു ശ്യാമളനാണ് ഈ ചിത്രത്തിൽ രജിത്തിന്റെ നായികയായി എത്തുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഷിനുവും തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.

ഷിനു അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ജെകെ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധതയും അശാസ്ത്രീയവുമായ പ്രസ്താവനകൾ നടത്തുകയും അതുമൂലം പലകുറി വിവാദത്തിൽ ചാടുകയും ചെയ്തയാളാണ് ഡോ. രജിത് കുമാര്‍.

https://www.facebook.com/Dr.Rajith/photos/a.1183944208400040/3338213762973063/