പാലക്കാട് ബിജെപിയിൽ സീറ്റ് തർക്കം രൂക്ഷം; മുതിര്‍ന്ന നേതാവ് മത്സരരംഗത്ത് നിന്ന് പിന്മാറി

single-img
14 November 2020

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭ എന്ന പ്രത്യേകതയുള്ള പാലക്കാട് സ്ഥാനാര്‍ത്ഥി പട്ടികയെചൊല്ലി തർക്കം രൂക്ഷമാകുന്നു. വിജയിക്കാന്‍ സാധ്യതയുള്ള സീറ്റില്‍ നിന്നും മാറ്റിനിര്‍ത്തിയതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം എസ്ആർ ബാലസുബ്രഹ്മണ്യം മത്സരരംഗത്ത് നിന്ന് പിന്മാറി. മുതിർന്ന നേതാക്കളെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാകിയതിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സിറ്റിംഗ് സീറ്റിൽ നിന്ന് മാറ്റി പുത്തൂർ നോർത്തിൽ സ്ഥാനാർത്ഥിയാക്കിയതാണ് ബിജെപിയുടെ മുതിർന്ന നേതാവായ എസ്ആർ ബാലസുബ്രഹ്മണ്യത്തെ പ്രകോപിപ്പിച്ചത്. തന്നോട് ആലോചിക്കാതെ പാർട്ടി എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മത്സരത്തിൽ നിന്ന് പിന്മാറിയതെന്ന് ബാലസുബ്രഹ്മണ്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ബാലസുബ്രഹ്മണ്യം പിന്മാറിയ സാഹചര്യത്തിൽ ബിജെപി ജില്ല അധ്യക്ഷൻ ഇ കൃഷ്ണദാസിനോട് സ്ഥാനാർത്ഥിയാവാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.