നടിമാരുടെ വ്യാജ പോണ്‍ ദ‍ൃശ്യങ്ങള്‍ നിർമ്മിക്കുന്നത് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച്; കണ്ടെത്തിയത് ഒരു ഡസനോളം സൈറ്റുകള്‍

single-img
14 November 2020

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് എന്ന അതിനൂതന സംവിധാനം ഉപയോഗിച്ച് ഇന്ത്യയിൽ പ്രശസ്ത നടിമാരുടെ ഉൾപ്പെടെയുള്ള വ്യാജ പോണ്‍ ദ‍ൃശ്യങ്ങള്‍ നിര്‍മ്മിക്കുന്ന സൈറ്റുകള്‍ വ്യാപകമാകുന്നു. ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഡസനോളം സൈറ്റുകള്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നു.

ഈ വെബ് സൈറ്റുകളുടെ ഉള്ളടക്കം പ്രശസ്തരായ നടിമാരുടെയും, നടിമാരുടെയും പേരിലാണ്. പക്ഷെ ഇവയെല്ലാം ഡീപ്പ് ഫേക്ക് എന്ന ആര്‍ട്ടിഫിഷില്‍ ഇന്‍റലിജന്‍സ് സംവിധാനം വഴി ഉണ്ടാക്കിയതാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ചില വെബ് സൈറ്റുകള്‍ ഇത് ഫേക്ക് വീഡിയോകളാണെന്നും, തങ്ങൾ വിനോദ ആവശ്യത്തിന് വേണ്ടി ചെയ്തതാണ് എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. 2019ൽ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പോണ്‍ രംഗം എന്നത് 100 ബില്ല്യണ്‍ ഡോളര്‍ ഉണ്ടാക്കുന്ന ഒരു ‘വ്യവസായമാണ്’.

കഴിഞ്ഞ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 10000 സ്ത്രീകളുടെ മാത്രം ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഇവര്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്.