സംസ്ഥാനത്ത് സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ല: കാനം രാജേന്ദ്രന്‍

single-img
14 November 2020

കേരളത്തില്‍ എല്‍ഡിഎഫിലെ രണ്ടാം കക്ഷി ഇപ്പോഴും സിപിഐ തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്. സീറ്റ് വിഭജന കാര്യത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്, അത്പരിഹരിക്കുമെന്നും കാനം പറഞ്ഞു.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസാണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് കേരള കോണ്‍ഗ്രസാണ് ഒന്നാം കക്ഷിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കാനം. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എത്തിയതോടെ ഇടത് മുന്നണി ശക്തമാകുകയും യുഡിഎഫ് ദുര്‍ബലമാവുകയും ചെയ്യുമെന്നും കാനം പറഞ്ഞു.